നിലമ്പൂർ: തേൾപ്പാറ ആർ.പി.എസിൽ സ്വകാര്യവ്യക്തിയുടെ റബ്ബർ തോട്ടത്തിന് സമീപം ചീട്ടുകളിക്കുകയായിരുന്ന പത്തംഗ സംഘത്തെ പൂക്കോട്ടുംപാടം പൊലീസ് പിടികൂടി. ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തു.
കരുവാരക്കുണ്ട് തെച്ചിയോടൻ ഷറഫുദ്ദീൻ (44), ചെമ്പ്രശ്ശേരി മമ്പാടൻ അബ്ദുൾ ഹമീദ് (40), വണ്ടൂർ കിയക്കാനംതൊടിക സുധീർ (48), പള്ളിക്കുത്ത് പാറക്കണ്ണൻ അഷറഫ് ( 54), വണ്ടൂർ പത്തുത്തറ സുബൈർ (54), ചുങ്കത്തറ പയ്യശ്ശേരി മുജീബ് റഹ്മാൻ (47), കാപ്പിൽ കപ്പാടൻ സിദ്ദിഖ് (58), പാതാർ മച്ചിങ്ങൽ അനിൽ കുമാർ ( 44), കാട്ടിച്ചിറ ചെറുക്കാട്ടിൽ അനീഷ് (44), ചുള്ളിയോട് വലിയ പീടിയേക്കൽ അബ്ദുൾ റസാഖ് എന്നിങ്ങനെ പത്തുപേരെയാണ് പൊലീസ് ഇൻസ്പക്ടർ വി. അമീറലിയും സംഘവും പിടികൂടിയത്. പൊലീസ് സംഘത്തിൽ എസ്.ഐ ജെയിംസ്, എസ്.സി.പി.ഒമാരായ സജീഷ്, സക്കീർ, സാനിർ, സലീൽ ബാബു, സി.പി.ഒമാരായ നൗഷാദ്, ബിനുകുമാർ, ഉമർ ഫാറൂഖ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |