തിരുവനന്തപുരം: കൊല്ലം ഓയൂരിൽനിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ ഉടൻ പിടികൂടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ആറു വയസുകാരി അബിഗേൽ സാറയെ കണ്ടെത്തിയത് ഏറെ ആശ്വാസം പകരുന്നതാണ്. കേരളീയ സമൂഹത്തിന്റെ ഇടപെടലും പിന്തുണയും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകരമായി. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നത് നിർഭാഗ്യകരമാണ്. ഇത്രയുംദൂരം പൊലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് സംഘത്തിന് സഞ്ചരിക്കാനായത്. ഇത് സുരക്ഷാവീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |