SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.08 AM IST

ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ

Increase Font Size Decrease Font Size Print Page
liya-jiji

കൊച്ചി: ആലുവയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി(22) ആണ് മരിച്ചത്. കൊച്ചി മെട്രോ പില്ലർ നമ്പർ 69ന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം.


അപകടത്തിൽ കൊരട്ടി സ്വദേശി ജിബിൻ ജോയിക്ക്(23) ഗുരുതരമായി പരിക്കേറ്റു. ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിബിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലിയ ജിജി മേലൂരിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് മിനി ബൈപ്പാസിൽ കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചിരുന്നു. രാമനാട്ടുകര തോട്ടുങ്ങൽ കുറ്റിയിൽ അറഫ മൻസിലിൽ അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ സുഹൈൽ (19) ​ആണ് മരിച്ചത്. സി എ വിദ്യാർത്ഥിയാണ്.​ ഇന്നലെ രാവിലെയാണ് അപകടം.

TAGS: ACCIDENT, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER