നെടുമ്പാശേരി: പത്തുകിലോ അടയ്ക്ക മോഷ്ടിച്ച കേസിൽ ഇടുക്കി ദേവികുളം കുഞ്ചിത്തണ്ണി സെൻകുളം പാറേക്കാട്ടിൽ വീട്ടിൽ അനീസ് (22) പൊലീസ് പിടിയിലായി. കുന്നുകര പുതുവ പൗലോസിന്റെ വീട്ടുമുറ്റത്ത് ചാക്കിൽസൂക്ഷിച്ചിരുന്ന 2500 രൂപയോളം വിലയുള്ള 10 കിലോ അടയ്ക്ക ചൊവ്വാഴ്ചയാണ് മോഷ്ടിച്ചത്.
ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയെത്തുടർന്ന് വിവിധ മലഞ്ചരക്ക് കടകളിൽ സർക്കിൾ ഇൻസ്‌പെക്ടർ സോണി മത്തായി, പ്രിൻസിപ്പൽ എസ്.ഐ ടി.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒന്നരമാസം മുമ്പ് കുന്നുകരയിൽ വാടകവീട്ടിൽ താമസമാരംഭിച്ച അനീസാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |