കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ എറണാകുളം റീജിയണിന്റെ ആഭിമുഖ്യത്തിൽ തമ്മനം ഡിഡി റിട്രീറ്റിൽ ബാങ്കിന്റെ 105 ാം സ്ഥാപക ദിനം ആഘോഷിച്ചു. ബാങ്ക് എറണാകുളം റീജിയണൽ മാനേജർ ആർ. നാഗരാജ ഉദ്ഘാടനം ചെയ്തു.
ബാങ്കിന്റെ അഭിമാനാർഹമായ സേവനം അനുസ്മരിക്കുന്നതിനൊപ്പം ഉപഭോക്തൃ സേവനത്തിലേക്ക് സ്വയം സമർപ്പിക്കാനും സ്ഥാപനത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് ഉദ്യോഗസ്ഥരുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. ബാങ്കിന്റെ സെൻട്രൽ ഓഫീസിൽ നിന്ന് മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒഎ മണിമേഖലയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്തു. ഉഡാൻ, ഐ.സി.സി. ഡബ്്ള്യു, യൂണി പേ പ്ലസ്, കിസാൻ തത്കാൽ, സ്വനിധി എന്നീ അഞ്ച് ഉത്പന്നങ്ങൾ പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |