കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ സംസ്ഥാനത്ത് സ്വർണം വില പവന് റെക്കാഡ് നിരക്കായ 46,480 രൂപയിലെത്തി. ഗ്രാമിന് വില 5,810 രൂപയാണ്. ഇന്നലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കൂടി. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് മൂന്ന് ശതമാനം ജി. എസ്.ടിയും അഞ്ച് ശതമാനം പണിക്കൂലിയും ഉൾപ്പെടെ 50,000 രൂപയിലധികമാകും. പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യം കുറയുന്നതും യു. എസ് കടപ്പത്രങ്ങളിലെ വരുമാനം താഴ്ന്നതും മൂലം വൻകിട നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |