യുവതലമുറയുടെആഘോഷമാണ് നടൻ കൂടിയായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി. യുവതാരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഫൺ ഫാമിലി എന്റർടെയ്നറാണ്. കൊച്ചിയെ കേന്ദ്രീകരിച്ചാണ് കഥയുടെ സഞ്ചാരം. ശ്രീനാഥ് ഭാസിയോടൊപ്പം ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവരും സ്കോർ ചെയ്യുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്ന അനിക്കുട്ടന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ സഞ്ചാരം. അനിക്കുട്ടനും അനിതയും തമ്മിൽ അടുപ്പത്തിലാണ്. പാട്പെട്ട് മിൽട്ടൻ എന്നയാളുടെ പുശ്ചം സഹിച്ച് അനിത ഉൾപ്പെടുന്ന ഡാൻസ് ട്രൂപ്പിൽ ചേരുന്ന അനിക്കുട്ടൻ. അച്ഛനെ നഷ്ടമായ അനിക്കുട്ടനും അമ്മയ്ക്കും പുതുജീവൻ നൽകിയത് അനിയൻ ബോബിയും ചേട്ടൻ ബോബനുമാണ്. ബോബിയായി ശ്രീനാഥ് ഭാസിയും ബോബനായി ഷൈൻ ടോം ചാക്കാേയും ഗംഭീരമാക്കി. തിരക്കഥാകൃത്ത് എന്ന നിലയിലും സോഹൻ കൈയടി വാങ്ങുന്നു. പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, നാരായണൻകുട്ടി തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്. എല്ലാവരും കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്. റെജി പ്രോത്താസീസും നൈസി റെജിയും ചേർന്ന് ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |