വാവ സുരേഷിന്റെ ഇന്നത്തെ യാത്ര തമിഴ്നാട്ടിലെ മസിനഗുഡിയിലാണ്. ഇവിടെ രാവിലെ പശുക്കളെ മേക്കാൻ കൊണ്ട് പോയ സ്ഥലത്ത് ഒരു അപൂർവ ഇനം പാമ്പ് പശുവിനെ കടിക്കാൻ വന്നു എന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെയുള്ള സുഹൃത്തുക്കൾക്ക് ഒപ്പം വാവ സ്ഥലത്ത് എത്തി.
പാമ്പിനെ കണ്ടതും വാവയുടെ മുഖത്ത് സന്തോഷം. നേർത്ത പച്ചനിറമുള്ള ഒരിനം പാമ്പാണ്, മലബാർ പിറ്റ് വൈപ്പർ. മലയാളത്തിൽ ചോലമണ്ഡലി എന്ന് അറിയപ്പെടുന്നു. വിഷത്തിന് അണലിയുടെ അത്ര വീര്യം ഇല്ലെങ്കിലും അപകടകാരിയാണ്. കുറച്ച് നാൾക്കിടെ ഈ പാമ്പിന്റെ കടിയേറ്റ് മരണം റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്.
ഇന്ത്യയിൽ തമിഴ്നാട്, ഗോവ, കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഈ പാമ്പുകളെ കാട്ടരുവികളിലെ പാറക്കെട്ടുകൾക്കിടയിലാണ് കൂടുതലായും കണ്ടുവരുന്നത്. നിറം മാറാനുള്ള കഴിവ് പ്രധാന സവിശേഷതയാണ്. പച്ചനിറമുള്ള ശരീരത്തിൽ തവിട്ട് അടയാളങ്ങളാണ് ഈ പാമ്പിന്റെ പ്രത്യേകത. എന്നാൽ ഇവയുടെ ശരീരത്തിലെ നിറം ഇടയ്ക്ക് വ്യത്യാസപ്പെടാറുണ്ട്.
ത്രികോണാകൃതിയിൽ പരന്ന വലിയ തലയും, മുന്നോട്ടുന്തിയ മൂക്കും, ശരീരത്തിലെ പച്ചനിറവും ഈ പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്നു. ഏതാണ്ട് മുക്കാൽ മീറ്ററാണ് ഇവയുടെ നീളം. ഇരയുടെ ഉള്ളിലേക്ക് ആഴത്തിൽ വിഷം കുത്തിവയ്ക്കാൻ അവയുടെ നീണ്ട പല്ലുകൾക്ക് കഴിയും.
ഇരയുടെ രക്തത്തിലും പേശികളിലുമാണ് വിഷം പ്രധാനമായും പ്രവർത്തിക്കുന്നത്. പിറ്റ് വൈപ്പറുകൾക്ക് മുഖത്ത് വലിയ ചൂട് സെൻസിംഗ് കുഴികളുണ്ട്.സാവധാനത്തിൽ ആണ് സഞ്ചരിക്കുന്നത്, പ്രസവിക്കുന്ന പാമ്പാണ്. കാണുക മസിനഗുഡിയിലെ സാഹസിക കാഴ്ചകൾ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |