SignIn
Kerala Kaumudi Online
Saturday, 27 July 2024 5.03 AM IST

വിദേശ നാണയ ശേഖരം ഉയരുന്നു

dolar

കൊച്ചി: റിസർവ് ബാങ്ക് വിപണി ഇടപെടലുകൾ സജീവമാക്കിയതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം തുടർച്ചയായ രണ്ടാം വാരവും മുകളിലേക്ക് നീങ്ങി. നവംബർ 24 ന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണയ ശേഖരം 253.8 കോടി ഡോളർ വർദ്ധിച്ച് 59793.5 കോടി ഡോളറിലെത്തി. മുൻവാരം വിദേശ നാണയ ശേഖരത്തിൽ 507.7 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു. രൂപയുടെ സ്ഥിരത ഉറപ്പുവരുത്താൻ വാണിജ്യ ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ നിന്നും വലിയ തോതിൽ ഡോളർ വാങ്ങിക്കൂട്ടിയതാണ് വിദേശ നാണ്യം കൂടാൻ കാരണം, വിദേശ കറൻസികളുടെ മൂല്യത്തിൽ അവലോകന കാലയളവിൽ 214 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. സ്വർണ ശേഖരത്തിന്റെ മൂല്യം 29.6 കോടി ഡോളർ വർദ്ധിച്ച് 4633.88 കോടി ഡോളിലെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.