കൊച്ചി: രണ്ടു വർഷത്തിനുള്ളിൽ വല്ലാർപാടം കണ്ടെയിനർ ടെർമിനലിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ 60 ശതമാനം ഇന്ധനവും പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് ഉപയോഗിക്കുമെന്ന് ഡിപി വേൾഡ് വ്യക്തമാക്കി. മാരിടൈം മേഖലയിൽ 2030 ഓടെ ഹരിതോർജത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ മാരിടൈം വിഷൻ 2030ന്റെ ഭാഗമായാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ടെർമിനൽ പ്രവർത്തനങ്ങളിൽ ഫോസിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും വൈദ്യുതോർജത്തിലേക്ക് മാറ്റും. കാർബൺ വാതകങ്ങൾ പുറംതള്ളുന്നതിൽ ഇതിലൂടെ 50 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്.
ടെർമിനൽ പ്രവർത്തനങ്ങൾ കൂടുതൽ ഹരിത പ്രേരിതവും ഫലപ്രദവുമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡി പി വേൾഡ് ഇന്ത്യ സബ് കോണ്ടിനെന്റ്, നോർത്ത് ആഫ്രിക്ക, മിഡിൽ ഈസ്റ്റ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ റിസ്വാൻ സൂമാർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |