പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസ് ചെയ്ത് ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ കണ്ടത് ഒരു കോടിയിലധികം കാഴ്ചക്കാർ. 10 മില്യണിന്റെ സന്തോഷം ലിജോ ജോസ് പെല്ലിശേരി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിലും ഒന്നാമൻ ആണ് വാലിബൻ. ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോർഡ് ആണ് വാലിബൻ തകർത്തെറിഞ്ഞത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിൽ ജോൺ ആൻഡ് മേരി ക്രിയേറ്റിവീസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലെ സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് നിർമ്മാതാക്കൾ. നൂറ്റി മുപ്പതു ദിവസങ്ങൾ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തിരക്കഥ പി എസ് റഫീക്ക്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള . മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസാകും.പി .ആർ. ഒ പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |