SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

അന്ത്യയാത്ര ചൊല്ലി പ്രമുഖർ

Increase Font Size Decrease Font Size Print Page
raja

തിരുവനന്തപുരം: കാനത്തെ കാണാൻ രാഷ്ട്രീയ കേരളം പി.എസ് സ്മാരകത്തിലേക്ക് ഒഴുകിയെത്തി. മുഖ്യമന്ത്രിയുടെ ഓഫിസിനുവേണ്ടി പി.ശശി റീത്ത് സമർപ്പിച്ചു. എൽ.ഡി.എഫിനുവേണ്ടി കൺവീനർ ഇ.പി ജയരാജൻ, സി.പി.എം സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ റീത്ത് സമർപ്പിച്ചു.

കേരള ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ മുഹമ്മദ് മുഹ്സിൻ, വി കെ പ്രശാന്ത്, വി ശശി, വി.ആർ സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, കെ.കെ ശൈലജ, സി.കെ ആശ, പി.കെ കുഞ്ഞാലിക്കുട്ടി, വി.ജോയ്, ഡി.കെ മുരളി, മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, ഡി.ജി.പി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, പി.എസ്.സി ചെയർമാൻ എം.ആർ ബൈജു,ഡെപ്യൂട്ടി മേയർ പി.കെ രാജു, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി ജയചന്ദ്രൻ, കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശി, കെ.ജയകുമാർ ഐ.എ.എസ്, തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ നാരായണ, ബിനോയ് വിശ്വം എംപി, മുതിർന്ന നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മയിൽ, സി ദിവാകരൻ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി, പി സന്തോഷ് കുമാർ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ എംഎൽഎ, പി പി സുനീർ,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, ജി.ആർ അനിൽ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ, പ്രസിഡന്റ് ജെ.ഉദയഭാനു, മുൻമന്ത്രിമാരായ കെ.രാജു, മുല്ലക്കര രത്നാകരൻ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ, ചെയർമാൻ ഷാനവാസ്ഖാൻ, മഹിളാസംഘം നേതാക്കളായ പി.വസന്തം, കമല സദാനന്ദൻ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ, സംസ്ഥാന പ്രസിഡന്റ്
എൻ.അരുൺ, എ.ഐ.എസ.്എഫ് സംസ്ഥാന പ്രസിഡന്റ് ആർ.എസ് രാഹുൽരാജ്, സെക്രട്ടറി പി കബീർ

സി.പി.എംനേതാക്കളായ എ.കെ ബാലൻ, പി.കെ ശ്രീമതി, എം.വിജയകുമാർ, എസ്.രാമചന്ദ്രൻപിള്ള, സി.എസ് സുജാത, ടി.വി രാജേഷ്, ആനാവൂർ നാഗപ്പൻ, മേഴ്സിക്കുട്ടി അമ്മ, കോലിയക്കോട് കൃഷ്ണൻനായർ, കോൺഗ്രസ് നേതാക്കളായ എ.കെ ആന്റണി, വി.എം സുധീരൻ, കെ.എസ് ശബരീനാഥ്, വി.എസ് ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ്, ടി.ശരത്ചന്ദ്ര പ്രസാദ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ, എസ്.ആർ.പി സംസ്ഥാന സെക്രട്ടറി എ.എൻ പ്രേംലാൽ,മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രി, സെക്രട്ടറി ആർഷോ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി
കെ.എസ് സുനിൽ കുമാർ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ, ക്ലിമ്മീസ് ബാവ, പ്ലാനിങ് ബോർഡ് അംഗം രവിരാമൻ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാനതപസി, ബിനീഷ് കോടിയേരി, സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി, കവി കുരീപ്പുഴ ശ്രീകുമാർ, സംവിധായകൻ രാജസേനൻ, ചലച്ചിത്രതാരം മധുപാൽ, നിർമ്മാതാവ് സുരേഷ് കുമാർ, മുതിർന്ന മാധ്യമപ്രവർത്തകരായ കെ പി മോഹനൻ, സിന്ധു സൂര്യകുമാർ, വിനു വി ജോൺ, ചെറിയാൻ ഫിലിപ്പ്, ഗോകുലം ഗോപാലൻ, ഭാഗ്യലക്ഷ്മി, പ്രമോദ് പയ്യന്നൂർ, ഡോ. നീലലോഹിതദാസ്, ജമീല പ്രകാശം തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

TAGS: RAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY