തിരുവനന്തപുരം: കേരള സർവകലാശാല കൊമേഴ്‌സ് വകുപ്പും ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷൻ കേരള ബ്രാഞ്ചും സംയുക്തമായി കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ സംഘടിപ്പിച്ച 45-ാമത് അഖിലേന്ത്യാഅക്കൗണ്ടിംഗ് കോൺഫറൻസ് സമാപിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന കോൺഫറൻസിൽ 1500ഓളം പ്രതിനിധികൾ പങ്കെടുത്തു. ടെക്‌നിക്കൽ സെഷനുകളിലും അന്താരാഷ്ട്ര സെമിനാറിലും അവതരിപ്പിച്ച മികച്ച പ്രബന്ധങ്ങൾക്ക് സമാപന സമ്മേളനത്തിൽ അവാർഡുകൾ നൽകി. പ്രസിഡന്റ് ജസ്രാജ് ബൊഹ്ര അദ്ധ്യക്ഷത വഹിച്ചു. കേരള ബ്രാഞ്ച് പ്രസിഡന്റ് പ്രൊഫ.കെ.ശശികുമാർ, റിസർച്ച് യൂണിയൻ ചെയർമാൻ നവീൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ബിജു.ടി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രൊഫ.സഞ്ജയ് ഭയാനി, കോൺഫറൻസ് സെക്രട്ടറി പ്രൊഫ.സൈമൺ തട്ടിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |