
മുഹമ്മ: കലവൂർ ഗവ. യു.പി സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ ക ലവൂർ തെക്കേവെളിയിൽ ഗൗരി സംസ്ഥാന ജൂനിയർ ഫുട്ബാൾ താരമായി വളർന്നു. നിരവധി അന്തർ സംസ്ഥാന മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചു. മത്സരങ്ങളിൽ പങ്കെടുത്തു .കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കവെയാണ് ഗൗരിയുടെ മരണം. മികച്ച ഒരു ഫുട്ബാൾ താരമായി മാറേണ്ട ഗൗരിയുടെ വേർപാട് നാടിനു വലിയ ദുഃഖമായി മാറി. ഗൗരിയുടെ ഏറ്റവും വലിയ സ്വപ്നം നല്ലൊരു വീട് എന്നതായിരുന്നു. മരണസമയത്ത് വീട്ടിലെത്തിയ കെ.സി.വേണുഗോപാൽ എം .പി ,ഗൗരിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ മുൻകൈയെടുത്തു. കലവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമ്മാണ ചുമതല ഏറ്റെടുത്തു. എം.പിയുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായത്താൽ സമയബന്ധിതമായി വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയ 700 സ്ക്വയർ ഫീറ്റ് വീടാണ് ഗൗരിയുടെ കുടുംബത്തിന് നിർമ്മിച്ച് നൽകിയത്. ഗൗരിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ അവളില്ലെന്ന തീവ്രദുഃഖമാണ് അമ്മ സിന്ധുവിനും സഹോദരൻ നിരഞ്ജനും. അച്ഛൻ ബാബു നേരത്തെ മരണപ്പെട്ടിരുന്നു. ഇന്ന് രാവിലെ 10 ന് കെ. സി. വേണുഗോപാൽ എം. പി വീടിന്റെ താക്കോൽ കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |