
കോലഞ്ചേരി: ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണമെടുക്കുവാൻ സഹായിക്കണമെന്ന് പറഞ്ഞ് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. അശമന്നൂർ നെടുങ്ങപ്ര കൂടംചിറത്ത് ലിബില ബേബിയെയാണ് (29) പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തത്. ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണമെടുത്തു വിൽക്കാൻ സഹായിക്കുമെന്ന് അശമന്നൂർ സ്വദേശി പത്രത്തിൽ പരസ്യം ചെയ്തിരുന്നു. ഇതുകണ്ടാണ് യുവതി ഇയാളുമായി ബന്ധപ്പെട്ടത്. കോലഞ്ചേരിയിലെ ബാങ്കിൽ സ്വർണം പണയംവച്ചിട്ടുണ്ടെന്നും ഇതെടുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഒരുലക്ഷംരൂപ പണമായും 35,000രൂപ ഗൂഗിൾപേ വഴിയും വാങ്ങിയശേഷം ഇവർ മുങ്ങുകയായിരുന്നു.
ഇൻസ്പെക്ടർ സി.എൽ. ജയൻ, എസ്.ഐമാരായ കെ.ജി. ബിനോയ്, ജി. ശശിധരൻ, എ.എസ്.ഐമാരായ ബിജു ജോൺ, സുരേഷ്‌കുമാർ, മഞ്ജു ബിജു, സീനിയർ സി.പി.ഒമാരായ റിതേഷ്, ആശ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |