SignIn
Kerala Kaumudi Online
Saturday, 09 November 2024 3.58 AM IST

എന്നും ആരാധക ആരവത്തിൽ താര രാജാക്കന്മാർ

Increase Font Size Decrease Font Size Print Page
k

മെഗാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധക സ്നേഹം കടലോളം ഒഴുകാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഒരുതരത്തിൽ പോലും മാറ്റമില്ലാതെ മമ്മൂട്ടിയെയും മോഹൻലാലിനെയും ആരാധകരും സ്നേഹിക്കുന്നു. മോഹൻലാലിന് മമ്മൂട്ടി ഇച്ചാക്ക ആണ്. മോഹൻലാൽ മമ്മൂട്ടിക്ക് ലാലും.

എന്നാൽ ഇവരിൽ ആരാണ് ആരാധകരെ കൂടുതൽ സ്നേഹിക്കുന്നതെന്ന സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നു. കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ 25-ാം വാർഷികാഘോഷങ്ങളിൽ താരം പങ്കെടുക്കുകയും വേദിയിൽ നടത്തിയ പ്രസംഗം മിനിട്ടുകൾക്കകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ''ഏത് പ്രതിസന്ധിയിലും വിളിച്ചുപറയാൻ എന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ കുറിച്ചൊരു വാചകമുണ്ട്. എനിക്ക് എന്റെ പിള്ളേർ ഉണ്ടെടാ "'എന്നാണ് മോഹൻലാൽ പറഞ്ഞത്. അയ്യായിരം ആരാധകർക്കൊപ്പം നിന്ന് മോഹൻലാൽ ഫോട്ടോ എടുക്കുകയും ചെയ്തു.

ആറായിരത്തിലധികം ആരാധകരാണ് വിവിധ ജില്ലകളിൽ നിന്ന് എത്തിയത്. മമ്മൂട്ടി തന്റെ ആരാധകരെക്കുറിച്ച് പറഞ്ഞ വാക്കുകളും ഇപ്പോൾ വൈറലാവുകയാണ്. ''സിനിമകൾ കാണുകയും ആർത്തുവിളിക്കുകയും ആർത്തുല്ലസിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്കറിയില്ല. ഞാനൊരു ഉപകാരവും അവർക്ക് ചെയ്തിട്ടില്ല. അങ്ങനെയുള്ള അവരുടെ സ്നേഹം കിട്ടുക എന്നത് മഹാഭാഗ്യം ആണ്.'' മമ്മൂട്ടിയുടെ വാക്കുകൾ. മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് കാത്തിരിപ്പിലാണ് ആരാധകർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.