കൊച്ചി: ജലസംരക്ഷണ സങ്കേതകികവിദ്യയുമായി സ്മാർട്ട് വാട്ടർ മീറ്ററിംഗ് ടെക്നോളജി കമ്പനിയായ സ്മാർട്ടർഹോംസ് ടെക്നോളജീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. സ്മാർട്ടർഹോംസിന്റെ ഐ.ഒ.ടി അധിഷ്ഠിത വാട്ടർമീറ്ററായ 'വാട്ടർഓൺ' ബഹുനില അപ്പാർട്ട്മെന്റുകളിൽ വെള്ളം പാഴാകുന്നത് 35 ശതമാനം വരെ കുറയ്ക്കാൻ സഹായകമാകും. ജലസംരക്ഷണത്തിന് മുതൽക്കൂട്ടാകുന്ന 'വാട്ടർഓൺ' ഉപഭോഗ ഡാറ്റയുടെ അടിസ്ഥാനത്തിൽ കൃത്യമായ വാട്ടർ ബില്ലിംഗും സാധ്യമാക്കും.
ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിക്ക് കൊച്ചിയിലെ തുടക്കം ആവേശം പകരുന്നതാണെന്ന് സ്മാർട്ടർഹോംസ് സി.ഒ.ഒ ജിതേന്ദർ തിര്വാനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |