ന്യൂഡൽഹി: ഭാരതരത്നത്തിന് അർഹനായ എൽ.കെ. അദ്വാനിയുടെ ജനനം ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചിയിൽ(ഇന്നത്തെ പാകിസ്ഥാൻ) ആയിരുന്നു. 14-ാം വയസുമുതൽ ആർ.എസ്.എസിൽ സജീവമായിരുന്നു. ശ്യാമപ്രസാദ് മുഖർജി സ്ഥാപിച്ച ജനസംഘത്തിലൂടെയാണ് രാഷ്‌ട്രീയ പ്രവേശം. 60കളിൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി. 1973ൽ ജനസംഘം പ്രസിഡന്റായിരിക്കെ ജനതാപാർട്ടിയിൽ ലയിച്ചു. 1977ലെ തിരഞ്ഞെടുപ്പിൽ ജയിച്ച് ജനതാപാർട്ടി സർക്കാരിൽ വാർത്താ വിനിമയ മന്ത്രിയായി. പിന്നീട് ജനതാപാർട്ടി വിട്ട് അടൽ ബിഹാരി വാജ്‌പേയിക്കും മറ്റുമൊപ്പം ബി.ജെ.പി സ്ഥാപിച്ച് ഇന്ത്യൻ രാഷ‌്ട്രീയത്തിൽ വേറിട്ട പാത സൃഷ്‌ടിച്ചു. 1990ൽ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് അദ്വാനി നയിച്ച രഥയാത്ര രാമജൻമഭൂമി പ്രക്ഷോഭത്തെ ആളിക്കത്തിക്കുകയും ബി.ജെ.പിക്ക് ഹിന്ദി ബെൽറ്റിൽ സ്വാധീനമുണ്ടാക്കുകയും ചെയ്‌തു. ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടെങ്കിലും കോടതി വെറുതെ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |