തിരുവനന്തപുരം: സർക്കാർ സർവസിലേക്കുള്ള സ്പോർട്സ് ക്വാട്ട നിയമനത്തിനായുള്ല സെലക്ഷൻ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം 2015 മുതൽ 2019വരെയുള്ള 249 ഒഴിവുകളിലേക്കായി 548 പേരുൾപ്പെട്ട സെലക്ട് ലിസ്‌റ്റിന് പൊതുഭരണ വകുപ്പ് (സർവീസ് -ഡി) അംഗീകാരം നൽകി. ഈ കാലയളവിലെ സ്പോർട്സ് ക്വാട്ട നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി / അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ എന്നിവയുടെ പരിധിയിലുള്ളതും വരാൻ സാധ്യതയുള്ലതവുമായ കേസുകളുടെ ഉത്തരവുകൾക്ക് വിധേയമായിട്ടായിരിക്കും സെലക്ട് ലിസ്റ്റിൻമേലുള്ള അനന്തര നടപടികൾ.
പരാതികൾ ഉടൻ നൽകണം
സെലക്ട് ലിസ്റ്റിനെതിരെ ഉദ്യോഗാർത്ഥികൾക്ക് എന്തെങ്കിലും പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അത് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങൾക്കകം അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ (സർവീസ് -ഡി) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. 15 ദിവസങ്ങൾക്ക് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.
വ്യാജരേഖ: അടിയന്തര നടപടി
സ്പോർട്സ് ക്വാട്ട നിയമന പദ്ധതി പ്രകാരം അപേക്ഷ നൽകിയപ്പോഴുള്ല രേഖകളൊ, സർട്ടിഫിക്കറ്റ് പരിശോധനാ വേളയിൽ സമർപ്പിച്ചിട്ടുള്ള സത്യപ്രസ്താവനകളൊ മറ്റേതെങ്കിലും രേഖകളൊ വ്യാജമാണെന്ന് തെളിഞ്ഞാൽ അയാളെ യാതൊരു മുന്നറിയിപ്പും കൂടാതെ ലിസ്റ്റിൽ നിന്നൊഴിവാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |