
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഇന്ന് വൈകിട്ട് മൂന്നിന് കനകക്കുന്നിൽ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി സാറാ ജോസഫും ഈജിപ്ഷ്യൻ നോവലിസ്റ്റും പത്രപ്രവർത്തകയുമായ മൻസൗറ എസൽദിനും മുഖ്യാതിഥികളാകും. രാവിലെമുതൽ സെഷനുകൾ ആരംഭിക്കും.
തുടർന്നുള്ള നാലുദിവസങ്ങളിൽ വിവിധ മേഖലകളിൽ നിന്നുമുള്ള പ്രതിഭകൾ കനകക്കുന്നിൽ സംഗമിക്കുമെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടറും അക്ഷരോത്സവത്തിന്റെ ചെയർമാനുമായ എം.വി. ശ്രേയാംസ്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ബഹുസ്വരസഞ്ചാരങ്ങൾ' എന്നതാണ് അക്ഷരോത്സവത്തിന്റെ കേന്ദ്ര പ്രമേയം. മുന്നൂറിലധികം സെഷനുകളിലായി നാനൂറിലധികം പ്രതിഭകൾ പങ്കെടുക്കും.
സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ട 'ഇക്കിഗായ്' എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ ഫ്രാൻസെസ്‌ക് മിറായെസ് ആഫ്രിക്കയിൽ നിന്നും പങ്കെടുക്കുന്നുണ്ട്.
ഓഷോ രജനീഷിന്റെ സെക്രട്ടറിയായിരുന്ന മാ ആനന്ദ് ഷീല രജനീഷിനെക്കുറിച്ച് സംസാരിക്കും. ഒളിമ്പിക്ക് മെഡൽ ജേതാവ് സാക്ഷിമാലിക് 'സഹനത്തിന്റെ തീച്ചൂളയിൽനിന്നും' എന്ന സെഷനിൽ സംവദിക്കാനെത്തും. സമകാലിക ഇന്ത്യൻ അവസ്ഥകൾ ചർച്ച ചെയ്യാൻ സീതാറാം യെച്ചൂരി, പ്രകാശ് ജാവഡേക്കർ, രാമചന്ദ്ര ഗുഹ, സി.വി.ആനന്ദബോസ്, സുഭാഷിണി അലി, തുടങ്ങിയവരുൾപ്പെടെ കനകക്കുന്നിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |