വിനായകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംശങ്കർ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് ഫെബ്രുവരി 12ന് പാലക്കാട് ചിത്രീകരണം ആരംഭിക്കും. എസ്. ഹരീഷ് രചന നിർവഹിക്കുന്നു. അഞ്ജന ടാക്കീസ് വി.എ.ആർ.എസ് എന്നീ ബാനറിൽ അൻജന ഫിലിപ്പും വി.എ. ശ്രീകുമാറും ചേർന്നാണ് നിർമ്മാണം. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.
ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും സുരാജ് വെഞ്ഞാറമൂടാണ് നായകൻ. പഴയകാല അഭിനേത്രി ഷീല ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. നായികയെ ഉടൻ തീരുമാനിക്കും. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഫിലിപ്സ് ആൻഡ് ദ മങ്കിപ്പെൻ, അവരുടെ രാവുകൾ, അവിയൽ എന്നീ ചിത്രങ്ങൾക്കുശേഷം ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഹ്യുമർ ഗണത്തിൽപ്പെട്ടതാണ്. അതേസമയം
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് ആരംഭിക്കും . ഡേറ്റ് ക്ളാഷിനെ തുടർന്ന് ചിത്രത്തിൽനിന്ന് സൗബിൻ ഷാഹിർ പിൻമാറിയിരുന്നു. സൗബിന് നിശ്ചയിച്ച വേഷമാണ് സുരാജ് വെഞ്ഞാറൂട് അവതരിപ്പിക്കുക.ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം.കപ്പേളയ്ക്കുശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിലും സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |