ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ 1.2 ലക്ഷം രൂപ വരെ കുറച്ച് ടാറ്റ മോട്ടോര്‍സ്. ബാറ്ററികളുടെ വില കുറയുന്ന പശ്ചാത്തലത്തിലാണ് വിവിധ വാഹനങ്ങളുടെ വില കമ്പനി കുറച്ചിരിക്കുന്നത്. ബാറ്ററികളുടെ വില കുറയുന്നതിനാല്‍ അതിന്റെ പ്രയോജനം ഉപഭോക്താള്‍ക്ക് കൂടി ലഭിക്കേണ്ടതിനാലാണ് വിലകുറക്കുന്നതെന്ന് ടാറ്റ വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങളുടെ വില നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ് ബാറ്ററി. നെക്സോണ്‍.ഇവിക്കാണ് 1.2 ലക്ഷം കുറഞ്ഞത്. മറ്റൊരു മോഡലായ തിയാഗോ.ഇവിയുടെ വില 70,000 രൂപ വരെയാണ് കുറഞ്ഞത്.
വില കുറവ് പ്രാബല്യത്തിലായതോടെ നെക്സോണ്‍.ഇവി 14.4ലക്ഷത്തിനും തിയാഗോ.ഇവി 7.9ലക്ഷത്തിനും ലഭിക്കും. 2023 ജനുവരിയിലും, ടാറ്റ മോട്ടോഴ്സ് നെക്സോണ്‍.ഇവിയുടെ വില 85,000 രൂപ വരെ കുറച്ചിരുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ഉപയോക്താക്കളില്‍ കൂടുതലും ടാറ്റയാണ് തിരഞ്ഞെടുക്കുന്നത്.
എംജി കോമറ്റിന്റെ വില 90,000 മുതല്‍ 1.4 ലക്ഷം രൂപ വരെ കുറച്ചതിന് പിന്നാലെയാണ് ടാറ്റ മോട്ടോര്‍സിന്റെ നീക്കം. അതേസമയം ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയില്‍ ഏറ്റവും ഒടുവിലെത്തിയ മോഡലായ പഞ്ച് ഇ.വിയുടെ വിലയില്‍ മാറ്റം വരുത്തിയിട്ടല്ല.
രാജ്യത്തെ മൊത്തം കാര്‍ വിപണിയില്‍ രണ്ട് ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. വില കുറയുന്നത് കൂടുതല്‍ ആളുകളെ ഇ.വിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |