ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്നമത്സരത്തിൽ ബേൺലിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ആഴ്സണൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ചെൽസിയോട് 1-1 ന്റെ സമനിലയിൽ കുരുങ്ങിയതും ആഴ്സനലിന് അനുഗ്രഹമായി. ബുക്കായാ സാക്ക ഇരട്ടഗോളുമായി തിളങ്ങിയ.പ്പോൾ ഒഡേഗാർഡ്,ട്രൊസ്സാർഡ്, ഹാവേർട്ട്സ് എന്നിവർ ആഴ്സനലിനായി ഓരോ ഗോൾ വീതം നേടി.
ചെഷസിക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് അവസാന പാദത്തിൽ നേടിയഗോളിന്റെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില നേടിയത്. ചെൽസിക്കായി 42-ാം മിനിട്ടിൽ സ്റ്റെർലിംഗും സിറ്റിക്കായി 82-ാം മിനിട്ടിൽ റോഡ്രിയും ഗോളുകൾ നേടി. ആഴ്സനലിന് 25 മത്സരങ്ങളിൽ നിന്ന് 55 പോയിന്റും സിറ്റിയ്ക്ക് 24 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |