SignIn
Kerala Kaumudi Online
Saturday, 27 July 2024 8.55 AM IST

പ്രവാസികളേ കോളടിച്ചു, റംസാൻ മാസത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാം, നയാപൈസ മുടക്കാതെ കാറും സ്വന്തമാക്കാം

ramzan-shopping

ദുബായ്: വ്രതശുദ്ധിയോടെ റംസാനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. പെരുന്നാളിനായി കാത്തിരിക്കുന്ന പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾക്കായി പുണ്യമാസത്തിൽ വമ്പൻ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റംസാൻ മാസത്തിൽ 35 ദശലക്ഷം ദി‌ർഹം അനുവദിച്ചിരിക്കുകയാണ് ഷാ‌ർജ കോപ്പറേറ്റീവ് സൊസൈറ്റി. പതിനായിരത്തോളം ഉത്‌പന്നങ്ങളുടെ വിലയും കുറച്ചിരിക്കുകയാണ്

വില കുറച്ചവയിൽ 80 ശതമാനവും അവശ്യ ഭക്ഷ്യ വസ്‌തുക്കളാണ്. യുഎഇയിലെ 67 ബ്രാഞ്ചുകളിൽ നിന്ന് ഈ ഉത്‌പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ, മാവ്, അരി എന്നിവയ്ക്ക് 75 ശതമാനത്തോളം വിലക്കുറവ് ഉണ്ടാവുമെന്നും റീട്ടെയിലർ അറിയിക്കുന്നു. ഇതിനുപുറമേ പതിനായിരത്തിന് മുകളിലുള്ള ഉത്‌പന്നങ്ങൾക്ക് ഫെബ്രുവരി 22 മുതൽ പ്രതിവാര ഓഫറുകൾ ആരംഭിക്കും.

ഇതുകൂടാതെ വമ്പൻ സമ്മാനങ്ങളും റംസാൻ അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഓരോ ആഴ്‌ചയിലും രണ്ട് സുസുക്കി ഡിസൈർ കാറുകൾ, 5000 ദിർഹത്തിന്റെ ഫർണിച്ചർ ഗിഫ്റ്റ് കാർഡുകൾ, 300 ദിർഹത്തിനുമുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്കായി 1000 ദി‌ർഹത്തിന്റെ 32 ഷോപ്പിംഗ് കാർഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ആഗോള വിതരണ ശൃംഖലയുടെ വെല്ലുവിളികൾക്കിടയിലും, ഷാർജ സഹകരണ സൊസൈറ്റിയുടെ എല്ലാ ശാഖകളിലും ആവശ്യമായ എല്ലാ ഉത്‌പന്നങ്ങളുടെയും മിതമായ നിരക്കിലെ വിതരണം ഉറപ്പാക്കുമെന്ന് സിഇഒ മാജിദ് അൽ ജുനൈദ് പറഞ്ഞു. റംസാൻ മാസത്തിലെ വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും ജുനൈദ് കൂട്ടിച്ചേർത്തു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയിലർ സ്ഥാപനമായ യൂണിയൻ കൂപ്പും 4000 ഉത്‌പന്നങ്ങൾക്ക് 75 ശതമാനംവരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, RAMZAN, RAMZAN SHOPPING, DISCOUNTS, OFFERS, OFFERS FOR PRODUCTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.