SignIn
Kerala Kaumudi Online
Sunday, 06 July 2025 7.04 PM IST

ധൈര്യമായി പോന്നോളൂ; ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് മതി, ഈ വിദേശ രാജ്യങ്ങളിൽ വണ്ടി ഓടിക്കാം

Increase Font Size Decrease Font Size Print Page
usa

വിദേശത്തേയ്ക്ക് ചേക്കേറി അവിടെതന്നെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന നിരവധി യുവതിയുവാക്കൾ ഇന്ന് ഇന്ത്യയിലുണ്ട്. വിദേശത്തെ പഠനവും ജോലിയും ആഗ്രഹിക്കുന്നവരും ധാരാളമാണ്. ഇന്ത്യൻ പാസ്‌പോർട്ട് മാത്രംകൊണ്ട് ഏതൊക്കെ രാജ്യങ്ങളിൽ സഞ്ചരിക്കാമെന്ന് മിക്കവാറും പേർക്കും അറിയാമായിരിക്കും. എന്നാൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് ഏതൊക്കെ രാജ്യങ്ങളിൽ അംഗീകാരമുണ്ടെന്ന് എത്രപേർക്കറിയാം.

  • ദക്ഷിണാഫ്രിക്കയിൽ ഒരുവർഷംവരെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് അംഗീകാരമുണ്ട്. എന്നാൽ ലൈസൻസ് ഇംഗ്ളീഷിൽ ആയിരിക്കണമെന്നത് നിർബന്ധമാണ്.
  • സ്വീഡനിലും ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഒരുവർഷം വരെ വാഹനങ്ങൾ ഓടിക്കാം. ഇംഗ്ളീഷിലോ മറ്റ് അംഗീകാരമുള്ള ഭാഷകളിലോ ആയിരിക്കണം ലൈസൻസ് എന്നുമാത്രം.
  • ഫ്രാൻസിൽ ഒരുവ‌ർഷംവരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിക്കാം. വലതുവശത്തിരുന്ന് ലെഫ്റ്റ് ഹാൻഡ് ഡ്രൈവിലാണ് ഇവിടെ കാറുകൾ ഓടിക്കുന്നത്.
  • ജ‌ർമനിയിൽ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ആറുമാസം വരെ വാഹനമോടിക്കാം. ലൈസൻസ് ഇംഗ്ളീഷിലോ ജർമനിയിലോ ആയിരിക്കണം.
  • സ്വിറ്റ്സർലാൻഡിൽ ഒരുവ‌ർഷംവരെ ഇന്ത്യൻ ലൈസൻസിന് അംഗീകാരമുണ്ട്.
  • ന്യൂസിലാൻഡിൽ ഒരുവർഷംവരെ വാഹനമോടിക്കാം.
  • ഇംഗ്ളണ്ട്, വേൽസ്, സ്‌കോട്ട്‌ലാൻഡ്, വടക്കൻ അയർലെൻഡ് ഉൾപ്പെടെ യുകെയിൽ ഒരു വർഷംവരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിക്കാം.
  • കാനഡയിൽ 60 ദിവസത്തേയ്ക്കാണ് ഇന്ത്യൻ ലൈസൻസിന് അംഗീകാരമുള്ളത്. ഇതിനുശേഷവും ഉപയോഗിക്കണമെങ്കിൽ പ്രത്യേക അനുവാദം ലഭിക്കേണ്ടതുണ്ട്.
  • ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളിൽ ഒരുവർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിക്കാം. മറ്റിടങ്ങളിൽ മൂന്നുമാസം മാത്രമാണ് അംഗീകാരമുള്ളത്.
  • യു എസ് എയിൽ ഒരുവർഷത്തേയ്ക്ക് ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം.
TAGS: AUTO, AUTONEWS, LIFESTYLE, VALID, COUNTRIES, INDIAN DRIVING LICENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.