SignIn
Kerala Kaumudi Online
Saturday, 27 July 2024 8.42 AM IST

അഞ്ചുതെങ്ങ് പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതി

കടയ്ക്കാവൂർ: കുടിവെളളം ലഭിക്കാതെ വലയുന്ന അഞ്ചുതെങ്ങ് പഞ്ചായത്തിന് ശാശ്വത പരിഹാരമായി സമഗ്ര കുടിവെള്ള പദ്ധതി. പഞ്ചായത്ത് രൂപീകൃതമായ കാലം മുതൽ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കുടിവെള്ളക്ഷാമം. നിരവധി പദ്ധതികൾ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആറ്റിങ്ങൽ കേന്ദ്രീകരിച്ച് നടപ്പാക്കിയെങ്കിലും ഫലമുണ്ടായില്ല. 8 ദിവസം കൂടുമ്പോഴാണ് പെെപ്പ്ലൈൻ വഴിയിപ്പോൾ കുടിവെള്ളം ലഭിക്കുന്നത്. ഈ ദുരിതത്തിന് ശാശ്വതപരിഹാരമെന്നോണം മന്ത്രി റോഷി അഗസ്റ്റിൻ സമഗ്രകുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ലെെജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2020ൽ അധികാരമേറ്റ പഞ്ചായത്ത് ഭരണസമിതിയാണ് സമഗ്രകുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിയുടെ അടങ്കൽ തുക 2 കോടി 72 ലക്ഷമാണ്. പഞ്ചായത്തിലെ 4500 ഓളം വീടുകൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ലെെജു, വെെസ് പ്രസിഡന്റ് ലിജാബോസ്, മെമ്പർമാരായ സോറൻജോൺസൺ, സരിതാബിജു, മിനിജൂഡ്, ഡോൺബോസ്കോ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.