തിരുവനന്തപുരം : ഗോവയിലെ മനോഹർ പരീക്കർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ സിവിൽ സർവീസസ് ചെസ് ടൂർണമെൻ്റിൽ കേരള വനിതാ ടീം തുടർച്ചയായ മൂന്നാം തവണയും സ്വർണം നേടി. ഷീന. ഇ (കണ്ണൂർ), സുധ. പി ( മലപ്പുറം), നീനു എ ജോർജ് (കോട്ടയം), ശ്രീദ.സി (പാലക്കാട്), അജിത. ആർ, ലേഖ. ടി (സെക്രട്ടേറിയറ്റ്),ടീം മാനേജർ ഗുലാബ് കുമാർ, കോച്ച് സിന്ധു ജോൺ (സെക്രട്ടേറിയറ്റ് ) എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. ബോർഡ് പ്രൈസ് ഇനത്തിൽ ഷീന.ഇ, ശ്രീദ.സി എന്നിവർ സ്വർണവും വ്യക്തിഗത ഇനത്തിൽ സുധ.പി വെള്ളിയും സ്വന്തമാക്കി. അതേസമയം കേരളത്തിന്റെ പുരുഷ ടീം നാലാം സ്ഥാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |