പാലക്കാട്: ജില്ലയിൽ 195 കേന്ദ്രങ്ങളിലായി 39,667 വിദ്യാർത്ഥികൾ ഇന്ന് എസ്.എസ്.എൽ.സി പരീക്ഷയെഴുതും. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് പാലക്കാട് ജി.എം.എം ജി.എച്ച്.എസ്.എസിലാണ്, 789പേർ. കൂടുതൽ പെൺകുട്ടികൾ പരീക്ഷ എഴുതുന്നതും ഇവിടെ തന്നെയാണ്.
കൂടുതൽ ആൺകുട്ടികൾ എഴുതുന്നത് പരതൂർ എച്ച്.എസിലാണ്, 435 പേർ. കുറവ് പെൺകുട്ടികൾ പരീക്ഷയെഴുതുന്നത് ജി.എച്ച്.എസ്.എസ് ഷൊർണൂരിലാണ്. ഒരു പെൺകുട്ടി മാത്രമാണ് ഇവിടെ പരീക്ഷയെഴുതുന്നത്.എം.ഇ.എസ് കെ.ടി.എം.എച്ച്.എസ് വട്ടമണ്ണപുരത്താണ് കുറവ് ആൺകുട്ടികൾ പരീക്ഷ എഴുതുന്നത്, ഏഴുപേർ.
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ 42 കേന്ദ്രങ്ങളിലായി ആകെ 9,051 വിദ്യാർത്ഥികളും ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 55 കേന്ദ്രങ്ങളിലായി ആകെ 12,485 പേരും പരീക്ഷയെഴുതും. പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 98 കേന്ദ്രങ്ങളിലായി ആകെ 18,131 വിദ്യാർത്ഥികളാണ് പത്താംതരം പരീക്ഷ എഴുതുന്നത്.
ഉയർന്ന താപനില പരിഗണിച്ച് പരീക്ഷ ഹാളിൽ കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്. മാത്രമല്ല പരീക്ഷ കഴിഞ്ഞ ഉടൻ വീടുകളിലേക്ക് എത്താനും വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |