ബാന്ദ്ര: തമിഴ്നാടിനെ ഇന്നിംഗ്സിനും 70 റൺസിനും കീഴടക്കി മുംബയ് രഞ്ജി ട്രോഫി ഫൈനലിൽ കടന്നു. മുംബയ്യുടെ 48-ാംരഞ്ജി ഫൈനൽ പ്രവേശനമാണിത്. മത്സരത്തിന്റെ മൂന്നാം ദിനം 232റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ തമിഴ്നാട് 162 റൺസിന് ഓൾഔട്ടാവുകയായിരുന്നു. സ്കോർ: തമിഴ്നാട് 146/10, 162/10.മുംബയ് 378/10. രണ്ടാം ഇന്നിംഗ്സിൽ മുംബയ്ക്കായി ഷംസ് മുലാനി നാലും ഷർദുൽ താക്കൂർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 70 റൺസെടുത്ത ബാബ അപരാജിത് ആണ് തമിഴ്നാടിന്റെ ടോപ് സ്കോറർ. രാവിലെ 353/9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച മുംബയ് 178 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഷർദുൽ താക്കൂറിന്റെ (109) സെഞ്ച്വറിക്ക് പിന്നാലെ തനുഷ് കൊതിയാനും (പുറത്താകാതെ 89) മുംബയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. 106/7 എന്ന നിലിയിൽ നിന്നാണ് മുംബയ് വാലറ്റത്തിന്റെ ചിറകിലേറി 359വരെയെത്തിയത്. ഷർദുലാണ് മാൻ ഓഫ് ദ മാച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |