കറാച്ചി: പാകിസ്ഥാനിൽ പെഷവാറിലെ ബോർഡ് ബസാർ റോഡിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. മറ്റൊരു തീവ്രവാദിക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
മൂവരും അഞ്ച് കിലോഗ്രാം സ്ഫോടക വസ്തുക്കളുമായി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവേ അബദ്ധത്തിൽ പൊട്ടിത്തെറിയുണ്ടായെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇവർ എവിടേക്ക് പോവുകയായിരുന്നെന്ന് വ്യക്തമല്ല. പെഷവാർ സ്വദേശികളായ ഇവർക്കായി ഭീകരവാദ വിരുദ്ധ വിഭാഗം തെരച്ചിൽ നടത്തിവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |