SignIn
Kerala Kaumudi Online
Sunday, 28 April 2024 9.55 PM IST

അയോഗ്യതാ ഹർജിയും കുരുക്ക്: കസേര ഉറയ്ക്കാതെ മൂന്ന് വി.സിമാർ

jayaraj

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ ഡോ.എം.ജെ.ജയരാജിനെ ഗവർണർ പുറത്താക്കിയത് സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തെങ്കിലും, അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന ക്വോ-വാറണ്ടോ ഹർജി കുരുക്കാണ്. വി.സിയുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ്സെക്രട്ടറി ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയുള്ള ക്വോ-വാറണ്ടോ ഹർജിയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഉത്തരവ് ഉടനുണ്ടാവും. ഓപ്പൺ, ഡിജിറ്റൽ വി.സിമാരെയും ഗവർണർ ഉടൻ പുറത്താക്കും.

സർക്കാരുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. എന്നാൽ ഇത് വകവയ്ക്കാതെ കാലിക്കറ്റ് വി.സിയുടെ സെർച്ച് കമ്മിറ്റിയിൽ ചീഫ്സെക്രട്ടറിയെ ഉൾപ്പെടുത്തുകയായിരുന്നു. ചീഫ്സെക്രട്ടറി അക്കാഡമിക് വിദഗ്ദ്ധനല്ലെന്നാണ് യു.ജി.സിയുടെ നിലപാട്. ഈ സാഹചര്യത്തിൽ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഗവർണറും അപ്പീൽ ഹർജി നൽകും.

അതേസമയം, ഡോ.എം.വി.നാരായണനെ സംസ്കൃത വാഴ്സിറ്റി വി.സിയാക്കാൻ പട്ടിക വിഭാഗക്കാരിയായ പ്രൊഫസറെ തഴഞ്ഞതാണ് ഹൈക്കോടതി ഉത്തരവോടെ പൊളിഞ്ഞത്. . കാലിക്കറ്റിലെ സംസ്കൃത ഡീനും വകുപ്പുമേധാവിയുമായിരുന്ന ഡോ.കെ.കെ.ഗീതാകുമാരിയെ തഴഞ്ഞാണ് ഇംഗ്ലീഷ് പ്രൊഫസറായ എം.വി.നാരായണനെ ശുപാർശ ചെയ്തത്.

2 വി.സിമാർ കൂടി

പുറത്തേക്ക്

ഓപ്പൺ വാഴ്സിറ്റി വി.സി മുബാറക് പാഷ, ഡിജിറ്റൽ വാഴ്സിറ്റി വി.സി സജിഗോപിനാഥ് എന്നിവരെ പുറത്താക്കാനുള്ള ഹിയറിംഗ് പൂർത്തിയാക്കിയ ഗവർണർ, യു.ജി.സിയുടെ അഭിപ്രായം കാത്തിരിക്കുന്നു.രണ്ടിടത്തു ആദ്യ വി.സിയായതിനാൽ നിയമനം സർക്കാരിന് നടത്താമെന്നാണ് വാദം. എന്നാൽ,ആദ്യ വി.സിയെ സർക്കാരിന് നിയമിക്കാമെങ്കിലും അത് വാഴ്സിറ്റിക്ക് യു.ജി.സി അംഗീകാരം നേടുന്നത് വരെയായിരിക്കണമെന്ന് യു.ജി.സി വ്യക്തമാക്കുന്നു.

കാ​ലി​ക്ക​റ്റ് ​വി.​സി:
അ​പ്പീ​ലു​മാ​യി
ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ലി​ക്ക​റ്റ് ​വി.​സി​ ​ഡോ.​എം.​ജെ.​ജ​യ​രാ​ജി​നെ​ ​പു​റ​ത്താ​ക്കി​യ​ ​ന​ട​പ​ടി​ ​സ്റ്റേ​ ​ചെ​യ്ത​ ​ഹൈ​ക്കോ​ട​തി​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​വി​ധി​ക്കെ​തി​രെ​ ​തി​ങ്ക​ളാ​ഴ്ച​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ൽ​ ​ഗ​വ​ർ​ണ​ർ​ ​അ​പ്പീ​ൽ​ ​ന​ൽ​കും.
ഉ​ത്ത​ര​വി​ൽ​ ​പി​ശ​കു​ണ്ടെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​അ​പ്പീ​ൽ​ ​ന​ൽ​കു​ന്ന​ത് .​ ​മു​ൻ​പ് ​വി.​സി​ ​സ്ഥാ​നം​ ​ഒ​ഴി​യു​മ്പോ​ൾ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​ക്കും​ ​ചീ​ഫ്സെ​ക്ര​ട്ട​റി​ക്കും​ ​പ​ക​രം​ ​ചു​മ​ത​ല​ ​ന​ൽ​കു​മാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​മു​തി​ർ​ന്ന​ ​പ്രൊ​ഫ​സ​ർ​ക്കാ​ണ് ​ചു​മ​ത​ല​ ​ന​ൽ​കു​ന്ന​തെ​ന്നും​ ​സ​ർ​ക്കാ​രു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​ആ​രും​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലു​ണ്ടാ​വ​രു​തെ​ന്നാ​ണ് ​യു.​ജി.​സി​ ​ച​ട്ട​മെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടും.
വൈ​സ്ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ൽ​ ​അ​ക്കാ​ഡ​മി​ക് ​വി​ദ​ഗ്ദ്ധ​ന​ല്ലാ​ത്ത​ ​അ​ന്ന​ത്തെ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ടോം​ജോ​സ് ​ഉ​ൾ​പ്പെ​ട്ട​ത് ​ച​ട്ട​വി​രു​ദ്ധ​മാ​ണ്.​ ​മു​ൻ​പ് ​അ​ദ്ദേ​ഹം​ ​വി.​സി​യു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ​ഡോ.​ജ​യ​രാ​ജി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​വാ​ദി​ച്ച​ത് .​ ​ഇ​ത് ​അം​ഗീ​ക​രി​ച്ച് ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ ​കോ​ട​തി​ ​സ്റ്റേ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​സ്കൃതവി.​സി​യു​ടെ​ ​അ​പ്പീൽ
ഡി​വി​ഷ​ൻ​ബെ​ഞ്ചും​ ​ത​ള്ളി

കൊ​ച്ചി​:​ ​യു.​ജി.​സി​ ​ച​ട്ട​പ്ര​കാ​ര​മ​ല്ല​ ​നി​യ​മ​ന​മെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടിപു​റ​ത്താ​ക്കി​യ​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ക്ക് ​സ്റ്റേ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മു​ൻ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​എം.​വി.​ ​നാ​രാ​യ​ണ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​അ​പ്പീ​ൽ​ ​ഹ​ർ​ജി​ ​ഡി​വി​ഷ​ൻ​ബെ​ഞ്ചും​ ​ത​ള്ളി.
സിം​ഗി​ൾ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ൽ​ ​അ​പാ​ക​ത​യി​ല്ലെ​ന്ന്ജ​സ്റ്റി​സ് ​എ.​കെ.​ ​ജ​യ​ശ​ങ്ക​ര​ൻ​ ​ന​മ്പ്യാ​രും​ ​ജ​സ്റ്റി​സ് ​കൗ​സ​ർ​ ​എ​ട​പ്പ​ഗ​ത്തും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​നി​രീ​ക്ഷി​ച്ചു
നി​യ​മ​നാ​ധി​കാ​രി​യാ​ണെ​ങ്കി​ലും​ ​ഗ​വ​ർ​ണ​ർ​ക്ക് ​വൈ​സ് ​ചാ​ൻ​സ​ല​റെ​ ​പു​റ​ത്താ​ക്കാ​നാ​കു​മോ​ ​എ​ന്ന​ ​നി​യ​മ​പ്ര​ശ്‌​ന​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​എ​ന്നി​ട്ടും​ ​സ്റ്റേ​ ​ചെ​യ്തി​ല്ലെ​ന്നാ​യി​രു​ന്നു​ ​അ​പ്പീ​ലി​ലെ​ ​വാ​ദം.
ഹ​ർ​ജി​ ​സിം​ഗി​ൾ​ബെ​ഞ്ചി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ൽ​ ​വാ​ദ​ങ്ങ​ൾ​ ​അ​വി​ടെ​ ​ഉ​ന്ന​യി​ക്കാ​മെ​ന്ന് ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.
ഹ​ർ​ജി​ ​തീ​ർ​പ്പാ​കും​വ​രെ​ ​വി.​സി​ ​സ്ഥാ​ന​ത്ത് ​തു​ട​രാ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ ​ഇ​ട​ക്കാ​ല​ ​ആ​വ​ശ്യ​വും​ ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ചി​ല്ല.​ ​കാ​ലി​ക്ക​റ്റ് ​വി.​സി​ക്കെ​തി​രാ​യ​ ​ന​ട​പ​ടി​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​സ്റ്റേ​ചെ​യ്യു​ക​യും​ ​ഹ​ർ​ജി​ ​തീ​ർ​പ്പാ​കും​വ​രെ​ ​തു​ട​രാ​ൻ​ ​അ​നു​വ​ദി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.
സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​ഒ​രാ​ളെ​മാ​ത്രം​ ​ശു​പാ​ർ​ശ​ചെ​യ്ത​ത് ​യു.​ജി.​സി​ ​ച​ട്ട​ങ്ങ​ളു​ടെ​ ​ലം​ഘ​ന​മാ​ണെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വൈ​സ് ​ചാ​ൻ​സ​ല​റെ​ ​ഗ​വ​ർ​ണ​ർ​ ​പു​റ​ത്താ​ക്കി​യ​ത്.
കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി​യി​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യെ​യും​ ​ഇ​ന്ത്യ​ൻ​ ​സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​മു​ൻ​ ​പ്രൊ​ഫ​സ​ർ​ ​ഡോ.​വി.​കെ.​ ​രാ​മ​ച​ന്ദ്ര​നേ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഇ​തി​ൽ​ ​ച​ട്ട​ലം​ഘ​നം​ ​ഇ​ല്ലെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​സിം​ഗി​ൾ​ബെ​ഞ്ച് ​സ്റ്റേ​അ​നു​വ​ദി​ച്ച​ത്.

കാ​ലി​ക്ക​റ്റ് ​സി​ൻ​ഡി​ക്കേ​റ്റ് ​തി​ര​ഞ്ഞെ​ടു​പ്പ്:
ഗ​വ​ർ​ണ​റു​ടെ​ ​ഉ​ത്ത​ര​വ് ​വൈ​കും

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സി​ൻ​ഡി​ക്കേ​റ്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഗ​വ​ർ​ണ​റു​ടെ​ ​തീ​രു​മാ​നം​ ​നീ​ളും.​ ​സെ​ന​റ്റി​ലേ​ക്ക് ​ഗ​വ​ർ​ണ​ർ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​ ​ര​ണ്ട് ​വാ​ഴ്സി​റ്റി​ ​അ​ദ്ധ്യാ​പ​ക​ർ​ ​സി​ൻ​ഡി​ക്കേ​റ്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ന​ൽ​കി​യ​ ​പ​ത്രി​ക​ ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​റാ​യ​ ​ര​ജി​സ്ട്രാ​ർ​ ​ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ഗ​വ​ർ​ണ​ർ​ ​സ്റ്റേ​ ​ചെ​യ്തി​രു​ന്നു.​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​ഹി​യ​റിം​ഗ് ​ന​ട​ത്തി​യ​ ​ഗ​വ​ർ​ണ​ർ​ ​പ​ത്രി​ക​ ​ത​ള്ളി​യ​ ​ര​ജി​സ്ട്രാ​റു​ടെ​ ​ന​ട​പ​ടി​ ​ശ​രി​വ​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​നി​യ​മോ​പ​ദേ​ശം​ ​ല​ഭി​ച്ച​ ​ശേ​ഷ​മേ​ ​സി​ൻ​ഡി​ക്കേ​റ്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഗ​വ​ർ​ണ​ർ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കൂ.

ഡോ.​ ​പി.​ര​വീ​ന്ദ്ര​ൻ,​ ​ഡോ.​ ​ടി.​എം.​വാ​സു​ദേ​വ​ൻ​ ​എ​ന്നി​വ​രു​ടെ​ ​പ​ത്രി​ക​യാ​ണ് ​ത​ള്ളി​യ​ത്.​ ​ഡോ.​ ​വാ​സു​ദേ​വ​നെ​ ​വ​കു​പ്പു​ ​മേ​ധാ​വി​ ​എ​ന്ന​ ​നി​ല​യി​ലും​ ​ഡോ.​ ​ര​വീ​ന്ദ്ര​നെ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ ​പ്ര​തി​നി​ധി​ ​എ​ന്ന​ ​നി​ല​യി​ലു​മാ​ണ് ​ഗ​വ​ർ​ണ​ർ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​ത്.​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​അ​ദ്ധ്യാ​പ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​മ​ത്സ​രി​ച്ച് ​ജ​യി​ച്ചു​ ​വ​ന്ന​വ​ര​ല്ല​ ​എ​ന്ന​ ​കാ​ര​ണം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​പ​ത്രി​ക​ക​ൾ​ ​ര​ജി​സ്ട്രാ​ർ​ ​ത​ള്ളി​യ​ത്.​ 25​ന് ​രാ​ജ്ഭ​വ​നി​ൽ​ ​മ​ട​ങ്ങി​യെ​ത്തി​യ​ ​ശേ​ഷ​മാ​യി​രി​ക്കും​ ​ഗ​വ​ർ​ണ​ർ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കു​ക.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച​ട്ട​മു​ള്ള​തി​നാ​ൽ​ ​സി​ൻ​ഡി​ക്കേ​റ്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ട​ൻ​ ​ന​ട​ത്ത​ണോ​യെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.