കൊല്ലം: ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. കൊല്ലം ജോനകപ്പുരത്താണ് സംഭവം. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭിന്നശേഷിക്കാരനായ തമിഴ്നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാര്‍ബര്‍ റോഡിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിലേക്ക് നയിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബൈക്ക് ഓടിച്ചിരുന്ന സിബിനും പരിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |