SignIn
Kerala Kaumudi Online
Saturday, 27 July 2024 8.23 AM IST

സുഹൃത്ത് പൊട്ടക്കിണറ്റിൽ  വീണു, രക്ഷിക്കാൻ ശ്രമിക്കവേ കൂട്ടുകാരും; യുവാക്കളെ പുറത്തെടുത്തത് ഫയർഫോഴ്സ് എത്തി

well

തിരുവനന്തപുരം: സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ പൊട്ടക്കിണറ്റിൽ വീണ യുവാക്കളെ രക്ഷിച്ചു. ആറ്റിങ്ങൽ കാട്ടുമ്പുറം കാട്ടുവിള വീട്ടിൽ നിഖിൽ (19), നിതിൻ (18), പുത്തൻവിള വീട്ടിൽ രാഹുൽ രാജ് (18) എന്നിവരാണ് പൊട്ടക്കിണറ്റിൽ വീണത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

കൂട്ടത്തിൽ ഒരാൾ കിണറ്റിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവെ ബാക്കിയുള്ളവരും വീഴുകയായിരുന്നു. തുടർന്ന് സംഭവമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഫയർഫോഴ്സിനെ വിളിച്ചു. ഫയർഫോഴ്സ് എത്തിയാണ് മൂവരെയും കരയ്ക്ക് എത്തിച്ചത്. ഇവരെ ആറ്റിങ്ങൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇതിൽ നിതിൻ, രാഹുൽ രാജ് എന്നിവരുടെ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RESCUED, WELL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.