കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ കേരള ജുവലറി ഇന്റർനാഷണൽ ആഭരണ പ്രദർശനത്തിന് അങ്കമാലി അഡ്ലക്‌സ് കൺവെൻഷൻ സെന്ററിൽ തുടക്കമായി. നാളെ സമാപിക്കുന്ന പ്രദർശനത്തിൽ 160 ആഭരണ നിർമ്മാതാക്കളുടെ മുന്നൂറ് സ്റ്റാളുകളുണ്ടാകും.
ജെം ആൻഡ് ജുവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ചെയർമാൻ കിരീത്ത് ബെൻസാലി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, ജെ ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിൽ വൈസ് ചെയർമാൻ അവിനാഷ് ഗുപ്ത, വേൾഡ് ഗോൾഡ് കൗൺസിൽ ജുവലറി മേധാവി അങ്കേഷ് ജയിൻ, ഡയറക്ടർ മൻസൂക്ക് കോത്താരി, സ്വാർ ഗ്രൂപ്പ് ചെയർമാൻ രാജേന്ദ്ര ജയിൻ, ജി.ജെ.സി ഡയറക്ടർ അശോക് കുമാർ ജയൻ, തമിഴ്‌നാട് ജുവലറി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശബരിനാഥ്, ജനറൽ സെക്രട്ടറി ശാന്തകുമാർ, ജെ.എം.എയുടെ പ്രസിഡന്റ് എ.കെ സാബു, കെ.ജി.എസ് പ്രസിഡന്റ് ഷാജു ചിറയത്ത്, എ.കെ.ജി.എസ്.എം.എ ട്രഷറർ സി.വി. കൃഷ്ണദാസ്, വർക്കിംഗ് പ്രസിഡന്റ് അയമൂ ഹാജി, സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എ.കെ. വിനീത് എന്നിവർ പ്രസംഗിച്ചു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ കേരള ജുവലറി ഇന്റർനാഷണൽ ആഭരണ പ്രദർശനം ജെം ആൻഡ് ജുവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ചെയർമാൻ കിരീത്ത് ബെൻസാലി ഉദ്ഘാടനം ചെയ്യുന്നു. അശോക് ജയൻ, അവിനാശ് ഗുപ്ത, എ.കെ.ജി.എസ്.എം.എ പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |