SignIn
Kerala Kaumudi Online
Thursday, 19 February 2026 12.54 AM IST

സി രാധാകൃഷ്ണന്റെ രാജി തെറ്റായ സന്ദേശം നൽകുന്നു,​ രാഷ്ട്രീയ ഇടപെടൽ ഉണ്ടായന്ന വാദം ശരിയല്ലെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ്

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി : കേന്ദ്രസാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വം രാജി വച്ച സാഹിത്യകാരൻ സി.രാധാകൃഷ്ണന്റെ നടപടിയെ വിമർശിച്ച് അക്കാദമി അദ്ധ്യക്ഷൻ മാധവ് കൗശിക്. രാധാകൃഷ്ണന്റെ രാജി തെറ്റായ സന്ദേശം നൽകുന്നുവെന്ന് മാധവ് കൗശിക് പറഞ്ഞു. അക്കാദമിയിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന രാധാകൃഷ്ണന്റെ വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ എഴുത്തുകാരനാണെന്നും അദ്ദേഹം വിശദീകരിച്ചു.

.കേന്ദ്ര സാഹിത്യ അക്കാദമി സാഹിത്യോത്സവം കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്‌‌തതിന് പിന്നാലെയാണ് വിശിഷ്‌ടാംഗത്വം താൻ രാജിവക്കുന്നതായി സി.രാധാകൃഷ്‌ണൻ അറിയിച്ചത്. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു കൊടുത്തു. ഇത് അനുവദിച്ചാൽ ലളിത കലാ അക്കാദമി പോലെയോ, സംഗീത നാടക അക്കാദമി പോലെയോ നോമിനേഷൻ കൊണ്ട് നടക്കുന്നൊരു അക്കാദമി ആയി മാറുമെന്ന് പറഞ്ഞ സി.രാധാകൃഷ്‌ണൻ തനിക്ക് കേന്ദ്രം ഭരിക്കുന്ന കക്ഷികളോട് സ്‌നേഹമോ വിരോധമോ ഇല്ലെന്ന് ആവർത്തിച്ചു.

മുൻപ് അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്നപ്പോൾ രാഷ്‌ട്രീയ അധീശത്വം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായും എന്നാൽ കമ്മിറ്റി ഒറ്റക്കെട്ടായി ശക്തമായി അതിനെതിരെ പ്രതികരിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ എഴുത്തുകാരന്റെ ജനാധിപത്യ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന ഒരു സ്ഥാപനം മാത്രമേയുള്ളു, അതിനെ രക്ഷിക്കണം എന്നതാണ് തന്റെ ലക്ഷ്യമെന്ന് രാജി തീരുമാനത്തിൽ പ്രതികരിച്ച് അദ്ദേഹം പറഞ്ഞു. അക്കാദമിയോടുള്ള സ്‌നേഹം കൊണ്ടും സ്ഥാപനം നാളെയും ഒരു ജനാധിപത്യ ഭരണസംവിധാനമായി നിലനിൽക്കണം എന്ന ആഗ്രഹംകൊണ്ടുമാണ് രാജി

കഴിഞ്ഞ വർഷം കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിൽ മത്സരിച്ച സി.രാധാകൃഷ്ണൻ ഒരുവോട്ടിനാണ് പരാജയപ്പെട്ടത്. സംഘപരിവാർ നേതൃത്വത്തിലുള്ള പാനലും അക്കാദമി പിടിക്കാൻ മത്സരിച്ചിരുന്നു. സംഘപരിവാർ അനുകൂലിയായ കുമദ് ശർമ്മയാണ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞടുക്കപ്പെട്ടത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, C RADHAKRISHNAN, KENDRA SAHITYA ACADEMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY