തിരുവനന്തപുരം: സ്പാർക്ക് സാങ്കേതിക തകരാറിനെ തുടർന്ന് സർക്കാർ ജീവനക്കാരുടെ ശമ്പളം ഇന്നലെ അപ്രതീക്ഷിതമായി മുടങ്ങി. അവസാനഘട്ടത്തിൽ ശമ്പളം ലഭിക്കേണ്ട വകുപ്പുകളിലേയും ഡയറക്ടറേറ്റുകളിലേയും സർക്കാർ നിയന്ത്രണത്തിലുള്ള ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലേയും അങ്കണവാടികളിലേയും ശമ്പളമാണ് തടസപ്പെട്ടത്.
ഇന്നലെ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെന്നാണ് സ്പാർക്ക് തുറന്നപ്പോൾ ലഭിച്ച മറുപടി.
ഒന്നാം തീയതി അവധിയായിരുന്നതിനാൽ രണ്ടാം തീയതിയാണ് ശമ്പള വിതരണം തുടങ്ങിയത്.അന്ന് സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ശമ്പളം ലഭിച്ചു. ആദ്യ ദിനം ശമ്പളം ലഭിക്കേണ്ട പോലീസുകാർക്കും മറ്റും ലഭിച്ചില്ല. തദ്ദേശ വകുപ്പിലെ ഒരു വിഭാഗത്തിന് നാലാം തീയതിയും ശമ്പളം ലഭിച്ചില്ല.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറയ്ക്കാനോ,ഒാവർഡ്രാഫ്റ്റ് അഡ്ജസ്റ്റ് ചെയ്യാനോ സ്പാർക്ക് മെയിന്റനൻസിന്റെ പേരിൽ ശമ്പളം തടഞ്ഞതാണെന്ന ആക്ഷേപം ഉയർന്നു.
ഈ മാസം ഒൻപതിനാണ് ഈ സാമ്പത്തിക വർഷത്തെ ആദ്യ കടമെടുപ്പു നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |