മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും സഹോദരങ്ങളുമായ ഹാർദിക് പാണ്ഡ്യയേയും ക്രുനാൽ പാണ്ഡ്യയേയും ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ വഞ്ചിച്ച് 4.3 കോടി തട്ടിയ ഇവരുടെ അർദ്ധ സഹോദരൻ വൈഭവ് പാണ്ഡ്യയെ മുംബയ് പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. 4.3 കോടി രൂപ തട്ടിച്ചെന്ന് താരങ്ങൾ നൽകിയ പരാതിയിൽ അറസ്റ്റിലായ വൈഭവിനെ
അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
2021-ൽ പാണ്ഡ്യ സഹോദരന്മാരും വൈഭവും ചേർന്ന് പോളിമർ കമ്പനി ആരംഭിച്ചിരുന്നു. മൂലധനനിക്ഷേപത്തിലും ലാഭ വിഹിതത്തിലും ഇവർ തമ്മിലുണ്ടാക്കിയിരുന്ന കരാർ പാലിച്ചില്ലെന്നും ബിനാമി പേരിൽ ഇതേ ബിസിനസ് ചെയ്യുന്ന മറ്റൊരു സ്ഥാപനം ഉണ്ടാക്കിയ വൈഭവ് അതിന്റെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയെന്നാണ് ഹാർദിക്കും ക്രുനാലും പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |