SignIn
Kerala Kaumudi Online
Thursday, 23 May 2024 1.34 AM IST

വിലകൂടിയ ഷൂ മോഷ്ടിച്ച് ഡെലിവറി ബോയ്; വീഡിയോ വെെറലായതിന് പിന്നാലെ കമന്റുമായി സ്വിഗി

swiggy

ഗുരുഗ്രാം: ഭക്ഷണം ഡെലിവറി ചെയ്യാൻ വന്ന സ്വിഗി ഏജന്റ് വീടിന് മുന്നിൽ കിടന്ന വിലകൂടിയ ഷൂ മോഷ്ടിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഏപ്രിൽ ഒമ്പതിനായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. സ്വിഗി ഇൻസ്റ്റാമാർട്ട് ഡെലിവറിക്കായി എത്തിയ ആളാണ് ഊരിയിട്ടിരുന്ന ഷൂ മോഷ്ടിച്ചത്.

തലയിൽ തോർത്ത് കെട്ടിയ ഡെലിവറി ബോയ് ഒരു പാക്കറ്റുമായി വരുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്. പിന്നെ ഇയാൾ വാതിലിന്റെ അടുത്ത് വന്ന് ബെൽ അടിക്കുന്നു. ഈ സമയം ചുറ്റും നിരീക്ഷിക്കുമ്പോൾ അവിടെ കിടക്കുന്ന മൂന്ന് ജോഡി ചെരുപ്പ് ഇയാൾ കാണുന്നുണ്ട്. പിന്നാലെ വീടിന്റെ വാതിൽ തുറന്ന് ഒരു സ്ത്രീ വന്ന് പാക്കറ്റ് വാങ്ങി പോകുന്നു. ശേഷം ഡെലിവറി ബോയ് അവിടെ തന്നെ നിന്ന് ഫോൺ എടുത്ത് അതിൽ എന്തൊക്കെയോ ചെയ്യുന്നു. എന്നിട്ട് തിരിച്ച് വന്ന് തലയിൽ കെട്ടിയ തോർത്ത് അഴിച്ച് അതിൽ വിലകൂടിയ ഒരു ജോഡി ഷൂ എടുത്ത് പൊതിയുന്നുണ്ട്. ശേഷം അതുമായി അവിടെ നിന്ന് രക്ഷപ്പെടുന്നതും വീഡിയോയിൽ ഉണ്ട്.

'സ്വിഗി ഡെലിവറി ബോയ് എന്റെ സുഹൃത്തിന്റെ ഷൂസ് എടുത്തു. അവർ ആ ഡെലിവറി ബോയിയുടെ കോൺടാക്റ്റ് പോലും തന്നില്ല' - എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വെെറലായതിന് പിന്നാലെ സ്വിഗിയും കമന്റ് ചെയ്തിട്ടുണ്ട്. 'സ്വിഗിയുടെ ഡെലിവറി പാർട്ട്‌ണേഴ്സിൽ നിന്ന് നല്ല കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾക്ക് നേരിട്ട് ഒരു സന്ദേശം അയക്കുക. ഈ പ്രശ്നത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയും' - എന്നായിരുന്നു സ്വിഗിയുടെ കമന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VIRALVIDEO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.