ന്യൂഡൽഹി: രാജ്യത്തെ യുവാക്കളായ ഗെയിമർമാരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിമിംഗ് വ്യവസായവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചയായി. ഭാവിയെക്കുറിച്ചും ഇ-ഗെയിമിംഗ് വ്യവസായത്തിലെ വെല്ലുവിളികളെക്കുറിച്ചും സംസാരിച്ച മോദി ഗെയിമാർമാരോട് കൗതുകകരമായ ചോദ്യങ്ങൾ ചോദിച്ചു. ഗെയിമിംഗ് വ്യവസായത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഗെയിമുകൾ പരിസ്ഥിക്കും ലോകത്തിനും പ്രയോജനപ്പെടുന്ന രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |