ഗോവയിൽ 22-ാം പിറന്നാൾ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയതാരം സാനിയ അയ്യപ്പൻ. സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. അതേസമയം സാനിയയുടെ വസ്ത്രധാരണത്തെ വിമർശിച്ചും കമന്റുകളെത്തി. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന താരമാണ് സാനിയ. എന്നാൽ വിമർശനങ്ങളെ അതിന്റെ വഴിക്കു വിടുന്നതാണ് താരത്തിന്റെ ശീലം. റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയയ്ക്ക് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. ബാല്യകാലസഖി സിനിമയിൽ ബാലതാരമായി എത്തിയ സാനിയ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്.
പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സാറ്റർഡേ നൈറ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, ലൂസിഫർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇരഗു പട്രു എന്ന ചിത്രത്തിലൂടെ നായികയായി തമിഴിലും അരങ്ങേറ്റം കുറിച്ചു. മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ ആണ് സാനിയയുടെ പുതിയ പ്രോജക്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |