SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.47 PM IST

സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണം ; ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്

Increase Font Size Decrease Font Size Print Page
suprme-court

തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിൽ നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനും കത്തയച്ചു.

നിലവിൽ ഏഴ് പ്രാദേശിക ഭാഷകളിലാണ് സുപ്രീംകോടതി വിധി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഈ പട്ടിക തിരുത്തി ആദ്യഘട്ടത്തിൽ തന്നെ മലയാളത്തെ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു. മലയാളം ഏറെ പാരമ്പര്യമുള്ള ഭാഷയാണെന്നും സാക്ഷരത, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ കേരളത്തിന്റെ നേട്ടം പ്രസിദ്ധമാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ഏറെ പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. സാക്ഷരത, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ കേരളത്തിന്റെ നേട്ടം പ്രസിദ്ധമാണ്. കേരളാ ഹൈക്കോടതി വിധികൾ മാതൃഭാഷയിൽ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷകളിൽ വിധിപ്പകർപ്പുകൾ ലഭ്യമാക്കാനുള്ള സുപ്രീംകോടതി തീരുമാനം സ്വാഗതാർഹമാണ്. വിധി സാധാരണക്കാർക്ക് കൂടി മനസിലാക്കാനും ഭാഷയുടെ അതിർവരമ്പ് ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

TAGS: SUPREME COURT, CM PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY