SignIn
Kerala Kaumudi Online
Sunday, 17 May 2026 2.40 PM IST

തിര. ഫലത്തിന് പിന്നാലെ നിയമസഭാ സമ്മേളനം

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂൺ 10ന് ആരംഭിക്കും. ജൂലായ് 25 വരെ തുടരാൻ സാദ്ധ്യത. 15 ഓളം ബില്ലുകൾ പരിഗണനയ്ക്ക് വന്നേക്കും. ജൂൺ 13,14,15 തീയതികളിൽ ലോക കേരള സഭ നടത്തേണ്ടതിനാൽ സമ്മേളനത്തിന് ഇടവേള നൽകും.

റവന്യൂറിക്കവറി ആക്ട് ഭേദഗതി, ആംനെസ്ടി സ്കീം നിർത്തലാക്കാൻ സർക്കാരിന് അധികാരം നൽകുന്ന ബിൽ, സർവകലാശാലകളിൽ നാലുവർഷ ഡിഗ്രി സ്കീം സംബന്ധിച്ച നിയമഭേദഗതി ബിൽ, വയോജന കമ്മിഷൻ ബിൽ, ഇലന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്ന ബിൽ തുടങ്ങിയവയാവും പ്രധാനമായും പരിഗണിക്കുക.

ജൂൺ നാലിനാണ് ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം വരിക. അതുകൊണ്ട് നിയമസഭാ സമ്മേളനത്തിന് പ്രസക്തി ഏറും . സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരമായിരിക്കും ജനവിധിയെന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പകരം കുറച്ച് സീറ്റിലെങ്കിലും വിജയിക്കാനായാൽ യുദ്ധം ജയിച്ച ഗരിമയിൽ ഭരണ പക്ഷത്തിന് തല ഉയർത്തി നിൽക്കാം. പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെങ്കിൽ സർക്കാരിന് വിയർക്കേണ്ടിവരും. പ്രതിപക്ഷത്തിന്റെ ആക്രമണത്തിന് ശക്തമായ കുന്തമുനയുമാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA