കോഴിക്കോട്: ശിവാനന്ദ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് യോഗ സംഘടിപ്പി ക്കുന്ന ഏഴാമത് യോഗ ദേശീയ സെമിനാർ 11, 12 ദിവസങ്ങളിലായി തേഞ്ഞിപ്പലം എ. യു. പി. സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവകലാശാല കായിക വിഭാഗത്തിന്റെയും സന്തോഷ് ആയുർവേദ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ കടലുണ്ടി നഗരത്തിന്റെയും സഹകരണത്തോടെയാണ് സെമിനാർ. 11 ന് രാവിലെ 9.30 ന് പി. അബ്ദുൾഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 12ന് വൈകീട്ട് 4.30 ന് മുൻ ബാലവകാശ കമ്മിഷൻ ചെയർമാൻ അഡ്വ. നസീർ ചാലിയം ഉദ്ഘാടനം ചെയ്യും. 11 ന് സുധീർ കടലുണ്ടി നയിക്കുന്ന ഗാനമേളയും മഞ്ജു വി. നായരുടെ ഭരതനാട്യവും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ എൻ. കെ. ബിച്ചിക്കോയ, ഷാജി നെല്ലിക്കോട്ട്, ഗീത സുധീർ, അഷറഫ് കോരങ്ങോട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |