തൃശൂർ: ജില്ലയിൽ ഡിജിറ്റൽ സർവേ രണ്ടാം ഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ 23 വില്ലേജുകളാണ് സർവേക്കായി തിരഞ്ഞെടുത്തത്. ഇതിൽ 17 വില്ലേജുകളിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാവുന്ന ഘട്ടത്തിലാണ്. തുടർന്ന് വെബ്സൈറ്റിൽ പ്രസിദ്ധികരിക്കുന്നതോടെ നടപടികൾ പൂർത്തിയാകും. ആറു വില്ലേജുകളിൽ പ്രവർത്തനം നടന്നുവരുന്നു. ഒരു വർഷം മുമ്പാണ് ഡിജിറ്റൽ സർവേക്ക് തുടക്കം കുറിച്ചത്.
രണ്ടാം ഘട്ടത്തിലും 23 വില്ലേജുകളാണുള്ളത്. സർവേ നടപടികൾക്കായി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമേ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിക സർവേയർമാരെയും ഹെൽപ്പർമാരെയും നിയമിച്ചിരുന്നു. രണ്ടാംഘട്ടത്തിന് തൃശൂർ വില്ലേജിൽ തുടക്കം കുറിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മറ്റിടങ്ങളിൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം.
സർവേയും അതിരടയാളവും പൂർത്തിയാക്കിയ സ്ഥലങ്ങളിൽ ഉടമകൾക്ക് ക്യാമ്പ് ഓഫീസുകളിൽ എത്തി പരിശോധിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും അവസരമുണ്ടാകും.
സർവേ നടപടികൾ പുരോഗമിക്കുന്ന വില്ലേജുകൾ
കുറുമ്പിലാവ്, ഇഞ്ചമുടി, കിഴുപ്പിള്ളിക്കര, വടക്കുമുറി, കിഴക്കുംമുറി, ചാഴൂർ, ആലപ്പാട്, പുള്ള്, പടിയം, കാരമുക്ക്, മനക്കൊടി, പുത്തൂർ, കൂർക്കഞ്ചേരി, കണിമംഗലം, ചിയ്യാരം, കോട്ടപ്പുറം, ചിറ്റണ്ട, തൊറവ്, ആമ്പല്ലൂർ, പറപ്പുക്കര, നെല്ലായി, ആനന്ദപുരം, വലപ്പാട്, നാട്ടിക, തളിക്കുളം, എങ്ങണ്ടിയൂർ, ചാവക്കാട്, ബ്രഹ്മകുളം, എടക്കഴിയൂർ, എടത്തിരുത്തി, ചെന്ത്രാപ്പിന്നി, മേത്തല, തയ്യൂർ, വേലൂർ,
രണ്ടാം ഘട്ടത്തിലെ വില്ലേജുകൾ
മുപ്ലിയം, പോട്ട, വെള്ളാനിക്കര, അന്തിക്കാട്, പാലക്കൽ, അടാട്ട്, തൃശൂർ, പാഞ്ഞാൾ, കാഞ്ഞിരക്കോട്, തലശ്ശേരി, കിള്ളിമംഗലം, വെള്ളറക്കാട്, ആമ്പല്ലൂർ, പറപ്പൂക്കര, ആനന്ദപുരം, തൊറവ്, നെല്ലായി, ബ്രഹ്മകുളം, ചാവക്കാട്, എടക്കഴിയൂർ, മേത്തല, ചെന്ത്രാപ്പിന്നി, എടത്തിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |