വടകര: വടകരയിൽ നിന്നും സ്ഥലംമാറി പോകുന്ന ജുഡീഷ്യൽ ഒഫീസർമാർക്ക് വടകര ബാർ അസോസിയേഷൻ ഊഷ്മളമായ യാത്രയയപ്പ് നൽകി . സ്ഥലം മാറിപ്പോകുന്ന കെ രാമകൃഷ്ണൻ ( ജഡ്ജ് എം.എ.സി.ടി, വടകര) . സുരേഷ് ബാബു വി.പി .എം (അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി) ,യദുകൃഷ്ണൻ ബി . (സിവിൽ ജഡ്ജ് ജൂനിയർ ഡിവിഷൻ, വടകര)എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. പ്രസിഡന്റ് അഡ്വ : എ സനൂജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ഇ കെ നാരായണൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ : മുഹമ്മദ് ഫിയാസ്, അഡ്വ: ആനന്ദവല്ലി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |