ന്യൂഡൽഹി: വിവിധ വിഭാഗങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രേമോദി സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ മുസ്ലിം പരാമർശങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചാണ് ഡൽഹി സ്വദേശി ഫാത്തിമ ഹർജി നൽകിയത്. പെരുമാറ്റച്ചട്ടലംഘനമാണ് മോദിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. ഈസാഹചര്യത്തിൽ സുപ്രീംകോടതിയുടെ ഇടപെടലുണ്ടാകണം. മോദിക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |