
കൊച്ചി: ഐ.ബി.എം 2030ഓടെ ഇന്ത്യയിലുടനീളം 50 ലക്ഷം വിദ്യാർത്ഥികളെയും യുവജനങ്ങളെയും കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), സൈബർസുരക്ഷ (സൈബർ സെക്യൂരിറ്റി), ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മുന്നേറ്റ സാങ്കേതികവിദ്യകളിൽ പരിശീലിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഐ.ബി.എം സ്‌കിൽസ് ബിൽഡ് വഴി നടപ്പാക്കുന്ന ഈ സംരംഭം, ഭാവിക്ക് തയ്യാറായ സമവായപരമായ തൊഴിലാളി സമൂഹം രൂപപ്പെടുത്തുന്നതിനും ഉയർന്ന ഡിജിറ്റൽ കഴിവുകളിലേക്കും തൊഴിൽസാദ്ധ്യതകളിലേക്കും പ്രവേശനം വർദ്ധിപ്പിക്കുകയെന്ന ഐ.ബി.എം ദൗത്യത്തിന്റെ ഭാഗമാണ്.
ഈ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ വൊക്കേഷണൽ വിദ്യാഭ്യാസവും സ്‌കില്ലിംഗ് ഇക്കോസിസ്റ്റങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം എ.ഐയും മറ്റ് ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുമായുള്ള വിദ്യാഭ്യാസം ഐ.ബി.എം വിപുലീകരിക്കും. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷൻ (എ.ഐ.സി.ടി.ഇ) പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
50 ലക്ഷം പേരെ പരിശീലിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞ ഭാവിയിലേക്കുള്ള നിക്ഷേപമാണ്. ഉയർന്ന തലത്തിലുള്ള കഴിവുകളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കുന്നതിലൂടെ, ഇന്ത്യയുടെ യുവാക്കളെ സൃഷ്ടിക്കാനും നവീകരിക്കാനും രാജ്യത്തിന്റെ വളർച്ച വേഗത്തിലാക്കാനും സഹായിക്കും
അർവിന്ദ് കൃഷ്ണ
ഐ.ബി.എം ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |