
ഗാന്ധിനഗർ: അമ്മയോടൊപ്പം നടന്നുവരികയായിരുന്ന അഞ്ച് വയസുകാരനെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഇന്നലെ രാവിലെ
ഒമ്പതോടെയാണ് സംഭവം. അമ്മയുടെ പിന്നിലായിരുന്നു കുട്ടി. ഇതിനിടെ പുലി വലിച്ചോണ്ടുപോവുകയായിരുന്നു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിൽ പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലിയെ പിടികൂടാൻ തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മാസം ദാൽഘാനിയ വനത്തിനു സമീപം ഒപു വയസുള്ള കുട്ടിയെ പുലി കടിച്ചുകൊന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |