SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.10 PM IST

ഇനി ചെലവ് കൂടും; ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവർ നേരിടാൻ പോകുന്നത് മൂന്ന് പ്രതിസന്ധികൾ

Increase Font Size Decrease Font Size Print Page
ganesh-kumar

കോട്ടയം : ജില്ലയിൽ ലേണേഴ്സ് പാസായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തു നിൽക്കുന്നവരുടെ എണ്ണം ഉയരുന്നു. മുടങ്ങിക്കിടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് സമീപ ദിവസങ്ങളിൽ പുന:രാരംഭിച്ചാലും പകുതിയിലേറപ്പെർക്കും ലൈസൻസെന്ന സ്വപ്നം പൂവണിയാൻ മാസങ്ങൾ കാക്കേണ്ടി വരും. കാത്തിരിക്കുന്നവരിൽ വിദേശത്തേയ്ക്ക് പോകേണ്ടവരുമുണ്ട്. 1450 രൂപ ഫീസടച്ചാണ് ലേണേഴ്സ് പാസായത്.

ആറുമാസത്തിനകം ലൈസൻസ് എടുത്തില്ലെങ്കിൽ 300 രൂപ അടച്ച് വീണ്ടും പുതുക്കണം. എന്നാൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ലെങ്കിലും ആർ.ടി ഓഫീസിൽ ലേണേഴ്സ് ടെസ്റ്റ് തുടരുന്നുണ്ട്. ജില്ലയിൽ ഒരു ദിവസം ശരാശരി 200 പേർ ലേണേഴ്സ് നേടുന്നുണ്ട്. ഇത്രയും പേരെ ഡ്രൈവിംഗ് ടെസ്റ്റിന് വിധേയരാക്കാൻ കഴിയില്ല. ഉപരിപഠനവും ഉദ്യോഗവും മുൻനിറുത്തി കേരളത്തിനും രാജ്യത്തിനും പുറത്തേയ്ക്ക് പോകാൻ കാത്തു നിൽക്കുന്ന ഒട്ടേറെപ്പേരെ ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു.

മുന്നോട്ട് പോകുന്തോറും പണച്ചെലവേറും

 പലരും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ യാത്ര തിരിച്ചു

ഡ്രൈവിംഗ് പരിശീലനം നേടിയവരുടെ ടച്ച് വിട്ടുപോകും

ഇവരെയെല്ലാം വീണ്ടും പരിശീലിക്കാൻ പണച്ചെലവ്

 രാജ്യാന്തര ഡ്രൈവിംഗ് പെർമിറ്റിന് അപേക്ഷിക്കാനാവില്ല

'' ഈ മാസം ആദ്യം നടക്കേണ്ടതായിരുന്നു ടെസ്റ്റ്. ഇനി അടുത്ത സ്ളോട്ട് എപ്പോഴാണെന്നറിയില്ല. ഡ്രൈവിംഗ് സ്കൂളുകാർക്കുള്ള ഫീസും കൊടുത്തു. ഇപ്പോൾ വണ്ടി കൈകൊണ്ട് തൊടുന്നില്ല. ഇനി ലൈസൻസ് എടുക്കണേൽ വീണ്ടും പണം കൊടുത്ത് പരിശീലിക്കണം''

കെ. ദേവദത്ത്, കുമാരനല്ലൂർ

TAGS: DRIVINGTEST, KBGANESHKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY