തിരുവനന്തപുരം: മൂന്ന് ദിവസമായി നീണ്ടനിന്ന കാർ വിവാദം അവസാനിപ്പിച്ച് രമ്യ ഹരിദാസ്. കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷന്റെ അഭിപ്രായത്തെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നുവെന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ തന്നെ സ്നേഹിക്കുന്ന സഹോദരങ്ങൾക്ക് തന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നും അദ്ധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസമെന്നും രമ്യ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്നെ ഞാനാക്കിയ
എന്റെ പാർട്ടിയുടെ സംസ്ഥാന
അദ്ധ്യക്ഷൻ
ഒരഭിപ്രായം പറഞ്ഞാൽ
അതാണ് എന്റെ അവസാന ശ്വാസം
ഞാൻ KPCC പ്രസിഡണ്ടിന്റെ
വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നു.
എന്നെ ഒരുപാട് സ്നേഹിക്കുന്ന
എന്റെ സഹോദരങ്ങൾക്ക്
ഒരു പക്ഷേ എന്റെ തീരുമാനം
ഇഷ്ടപ്പെട്ടെന്ന് വരില്ല
നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതക്ക് വേണ്ടി
ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം
ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കൽപ്പമെങ്കിലും
അശ്വാസവും സ്നേഹവും ലഭിച്ചത്
ഈ പൊതുജീവിതത്തിന്റെ
ഇടങ്ങളിൽ ആണ്.
അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത്
എന്റെ വ്രതവും ശപഥവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |